ഷാർജ:ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് ഇന്ന് മുതൽ ( വ്യാഴം ) നാല് ദിവസം അവധി ലഭിക്കും. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നബിദിനവും വാരാന്ത്യ അവധിയും അടുപ്പിച്ചു വരുന്നതാണ് വിദ്യാർത്ഥികൾക്ക് നാല് ദിവസം അവധി ലഭിക്കുക. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റിന് കീഴിലുള്ള പൊതുവിദ്യാലയങ്ങൾക്ക് അവധി ബാധകമല്ല.
![]()
