റിയാദ്: ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടാൻ മുഹമ്മദ് അനുസ്മരണം നടത്തി.
ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് അമീർ പട്ടണത്തിന്റെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് അനുസ്മരണ സന്ദേശം നൽകി. ഗ്ലോബൽ കമ്മിറ്റി മെമ്പർമാരായ നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ സിദീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, രഘുനാഥ് പറശിനികടവ്, ഷാനവാസ് മുനമ്പത്ത്, ജില്ലാ പ്രസിഡന്റുമാരായ സുഗതൻ നൂറനാട്, ബാലു കുട്ടൻ, സലാം ഇടുക്കി, ബഷീർ കോട്ടയം, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, അബ്ദുൽ മജീദ് കണ്ണൂർ, വിവിധ ജില്ലാ ഭാരവാഹികളായ സലീം ആർത്തിയിൽ, സമീർ മാളിയേക്കൽ, സൈനുദ്ധീൻ വെട്ടത്തൂർ, ഷാജി മഠത്തിൽ, രാജു തൃശൂർ, നാസർ ലൈസ്, നൗഷാദ് വണ്ടൂർ, ഉണ്ണികൃഷ്ണൻ, സഗീർ EP, എന്നിവർ സംസാരിച്ചു. അബൂബക്കർ മഞ്ചേരി സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ നന്ദിയും പറഞ്ഞു.
![]()
