തിരുവനന്തപുരം: എന്‍.എച്ച്.എം ഡോക്ടര്‍ നിയമനം വാഗ്ദാനം ചെയ്ത് തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖിൽ മാത്യു പണം തട്ടിയെന്ന പരാതിയില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ്.തന്റെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.സെപ്തംബർ 13 ന് ഇത് സംബന്ധിച്ച പരാതി ലഭിച്ചു. അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടി. പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു
![]()
