റിയാദ് :തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ(ട്രിവാ-റിയാദ് ) ഓണാഘോഷം സംഘടിപ്പിച്ചു.
അൽ വലീദ് ഇസ്ത്രാഹയിൽ ‘ആർപ്പോ ഇർറോ ട്രിവോണം 2023 ‘ ചെണ്ടമേളം, പുലികളി, ശിങ്കാരിമേളം, തിരുവാതിരക്കളി തുടങ്ങിയ കേരളത്തനിമയെ വിളിച്ചുണർത്തുന്ന നിരവധി കലാരൂപങ്ങൾ അടക്കം നിരവധി പരിപാടികളോടെ റിയാദിലെ ആഘോഷം അവിസ്മരണീയമാക്കി.
‘ആർപ്പോ ഇർറോ ട്രിവോണം 2023 ‘ എന്ന നാമകരണത്തിൽ റിയാദിനെ പുളകം കൊള്ളിച്ചു കൊണ്ട് ട്രിവാ ഈ വർഷത്തെ ഓണാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ച് നമ്മുടെ കേരളം മുന്നോട്ട് വെച്ചി ട്ടുള്ള മഹത്തായ സാമുദായിക സൗഹാർദ്ദവും ബന്ധങ്ങളും നിലനിർത്തി കൊണ്ടു പോകാനുള്ള അവസരമായി ട്രിവയുടെ ആർപ്പോ ഇർറോ ട്രിവോണം 2023. സെപ്റ്റംബർ 23 ശനിയാഴ്ച അൽ വലീദ് ഇസ്ത്രാഹയിൽ വച്ച് നടത്തിയ ആഘോഷച്ച ടങ്ങിൽ വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി ചെണ്ടമേളം, പുലികളി, ശിങ്കാരിമേളം, തിരുവാതിരക്കളി തുടങ്ങിയ കേരളത്തനിമയെ വിളിച്ചു ണർത്തുന്ന നിരവധി കലാരൂപങ്ങൾ അരങ്ങേറുകയുണ്ടായി.ആഘോഷ പരിപാടികൾ ട്രിവാ ചെയർമാൻ രവി കാരക്കോണം നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് നാസർ കല്ലറ അധ്യക്ഷത വഹിച്ചു.സെക്രട്ടറിമാരായ ബോബി സെബാസ്റ്റിയൻ,ശ്രീലാൽ സുഗതകുമാർ, ട്രഷറർ മാഹീൻ കണിയാപുരം എന്നിവർ ആശംസകൾ നേര്‍ന്ന് സംസാരിച്ചു.
ദേവിക നൃത്ത കലാക്ഷേത്രയുടെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയും, മേളം റിയാദ് ടാകീസിൻറെ ചെണ്ടമേളവും പുലികളിയും , ജോസ് ആന്റ ണിയുടെ മാവേലി വേഷവും എല്ലാം ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും ഉൾപ്പെടെ കോർത്തിണക്കിയ സൗണ്ടസ് ലൈൻ ഡിജിറ്റൽ മീഡിയയുടെ പാട്ടുമേളവും സദസ്സിനെ ആവേശത്തിലാഴ്ത്തി.
തുടർന്ന് നടത്തിയ വടം വലി, കലമുടക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി, ലെമൺ സ്പൂൺ റേസ് എന്നീ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. ഉച്ചക്ക് 12 മണിയോടുകൂടി ആരംഭിച്ച ആഘോഷം രാത്രി 9 മണിയോടു കൂടി സമാപിച്ചു.
എക്സിക്യൂട്ടീവ് മെമ്പർമാരായ അരുൺ കാരക്കോണം, നവാസ് ചവർകോഡ്, സജീർ പൂന്തുറ, സജീവ് സ്വാമിനാഥൻ, കൂടാതെ ഓണം കമ്മിറ്റി മെമ്പർമാരായ അംജത് സമദ് കണിയാപുരം, അനസ്, കിരൺ രാജ് കൊറ്റാമം, വിജയൻ നെയ്യാറ്റിൻകര, വിജേഷ് ബാൽരാജ് കാരക്കോണം, വിനോദ് തുടങ്ങിയവർ ട്രിവാ കുടുംബങ്ങൾക്ക് സ്നേഹോപഹാരം കൈമാറി.
കൺവീനർ ആരോമൽ ആരുമാനൂർ സ്വാഗതവും ജോയിന്റ് കൺവീനർ നിസാം വടശ്ശേരിക്കോണം നന്ദിയും പറഞ്ഞു.അൻസാർ വടശ്ശേരിക്കോണം അവതാരകനായിരുന്നു.
![]()
