ജിദ്ദ : വെള്ളിയാഴ്ച നടക്കുന്ന ഇരുപതാമത് സൗദി ഇന്ത്യൻ ഫുടബോൾ ഫോറം – സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സിഫ് പ്രസിഡന്റ് ബേബി നീലാംബ്ര പത്ര സമ്മേളനത്തിൽ അറിയിച്ചു.സെപ്റ്റംബർ 29 വെള്ളിയാഴ്ച ജിദ്ദ വസീരിയ അൽ ത ആവൂൻ സ്റ്റേഡിയത്തിൽ വൈകുന്നേരം 6 : 30 മുതലാണ് മത്സരങ്ങൾ നടക്കുന്നത്.പതിനൊന്നു ആഴ്ചകൾ നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ മൂന്നു ഡിവിഷനുകളിൽ 23 ടീമുകൾ പങ്കെടുക്കും.ഡിസംബർ എട്ടിനാണ് ഫൈനൽ മത്സരം.ഉത്ഘാടന ചടങ്ങിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ മുഖ്യ അതിഥിയായിരിക്കും.സിനിമ താരം ഹരീഷ് കണാരൻ,സിനിമ സീരിയൽ താരം അനിൽ ബേബി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
![]()
