റിയാദ്: സൗദി അറേബിയയിൽ തകരാറിലായ വാഹനങ്ങളെ എടുത്തുമാറ്റുന്നതിനു ഉപയോഗിക്കുന്ന ടോവിങ് ട്രക്കുകൾ (വിഞ്ചി) കൾക്ക് ഏകീകൃത മാറ്റത്തിന് നൽകിയിരുന്ന സമയ പരിധി അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് സൗദി ട്രാൻസ് പോർട്ട് അതോറിട്ടി പുറത്തു വിട്ടത്. ടോവിങ് ട്രക്കുകൾ ഒരേ നിറത്തിലും രൂപത്തിലും ആയിരിക്കണമെന്ന് അതോറിട്ടി മുന്നറിയിപ്പ് മൽകിയിരുന്നു. ഈ മാറ്റത്തിനു നൽകിയിരുന്ന അവസാന തിയതി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനി മുതൽ ഇത്തരം ട്രക്കുകൾ ചുവന്ന നിറം പൂണ്ടു നഗരങ്ങളിൽ തകരാറിലായ ചെറു വാഹനങ്ങളെ വർക്ക് ഷോപ്പ് ഇടങ്ങളിലേക്ക് എത്തിക്കും. ഏകീകൃത രൂപമില്ലാത്ത ട്രക്കുകൾക്ക് പിഴ ചുമത്തുമെന്നും മന്ത്രാലം കൂട്ടിച്ചേർത്തു.
![]()
