തായിഫ്: സൗദിയുടെ വിനോദ സഞ്ചാര കേന്ദ്രവും ചരിത്ര പ്രദേശവുമായി തായിഫിൽ മുന്തിരി, മാതളം ഫെസ്റ്റിന് ബുധനാഴ്ച്ച തുടക്കമാകും. നാല് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ മുന്തിരിയുടെയും മാതളത്തിന്റെയും വ്യത്യസ്ത ഇനങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായെത്തുമെന്നു സംഘാടകർ പറഞ്ഞു. തായിഫ് ഗവർണറേറ്റിൻറെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ നടക്കുക. സീസണൽ കാർഷിക ഉൽപന്നങ്ങളുടെ വൈവിധ്യം ഉയർത്തിക്കാട്ടുന്നതിനും കർഷകരെ സഹായിക്കുന്നതിനും വിപണനം ചെയ്യാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫെസ്റ്റിവൽ നടക്കുന്നത്. തായിഫ് ഗവർണറേറ്റ് പ്രിൻസ് സൗദ് ബിൻ നഹർ അൽ-സൗദ് രാജകുമാരൻ ഫെസ്റ്റ് ഉൽഘാടനം ചെയ്യും. സൗദി അറേബിയയിൽ ഏറെ പഴവര്‍ഗങ്ങൾ കൃഷി ചെയ്യുന്ന ഒരിടം കൂടിയാണ് തായിഫ്. രാജ്യത്തിൻറെ മറ്റിടങ്ങളിൽ കിട്ടാത്ത പല പഴവർഗ്ഗങ്ങളും തായിഫിൽ കൃഷിചെയ്യപെടുന്നു എന്നത് താഇഫിന്റെ പ്രേത്യേകതകൂടിയാണ്.
![]()
