മനാമ: യെമൻ-സൗദി അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഹൂതി വിമതരാണെന്ന് ബഹ്റൈൻ ആരോപിച്ചു. ബഹ്റൈൻ ഡിഫൻസ് ടാസ്ക് ഫോഴ്സിലെ അംഗങ്ങൾക്ക് നേരെയാണ് അക്രമണമുണ്ടായതെന്ന് ബഹ്റൈൻ സൈനിക കമാൻഡ് അറിയിച്ചു.സംഭവത്തിൽ വ്യാപക പ്രതിഷേധം. വിവിധ ലോക രാജ്യങ്ങൾ സംഭവത്തെ അപലപിക്കുകയും ബഹ്റൈന് ഐക്യദാർഡ്യം അറിയിക്കുകയും ചെയ്തു.ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് ആദരം അർപ്പിക്കുന്നതായും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായും ബി.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു
![]()
