[10:51 pm, 25/09/2023] Shibu Usman: റിപ്പോർട്ട് : അനസ് റഹിം ,ബഹ്റൈൻ
മനാമ :നിയമസംബന്ധമായ വിഷയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങള്‍ക്ക് സൗജന്യ നിയമസഹായം നല്കുന്ന പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) ബഹ്റൈൻ ചാപ്റ്ററിന്റെ ‘കണക്ടിങ് പീപ്ള്‍’ എന്ന പരിപാടിയുടെ രണ്ടാം ഭാഗം ഉമല്‍ ഹസം കിംസ് ഹെല്‍ത്ത് ഓഡിറ്റോറിയത്തില്‍ നടന്നു.പി.എല്‍.സി ബഹ്റൈൻ പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് സ്വാഗതം പറഞ്ഞു. പി.എല്‍.സി ഗ്ലോബല്‍ പ്രസിഡന്റ് ജോസ് എബ്രഹാം ഡല്‍ഹിയില്‍നിന്ന് ഓണ്‍ലൈനില്‍ സദസ്സിനെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് കിംസ് ഹെല്‍ത്തിലെ ഇന്റേണല്‍ മെഡിസിൻ ഡോക്ടര്‍ ഹാജിറ ബീഗം ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. 973 ലോഞ്ചിന്റെയും കിംസ് ഹെല്‍ത്തിന്റെയും സംയുക്ത സംരംഭമായ കെയര്‍ ഫോര്‍ ശഹര് ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം കിംസ് ഹെല്‍ത്ത് ജി.സി.സി യൂനിറ്റുകളുടെ ഓപറേഷൻസ് ആൻഡ് പ്രോജക്ട്സ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജേക്കബ് തോമസ് 973 ലോഞ്ച് ടീമിന് കൈമാറി നിര്‍വഹിച്ചു.ഓരോ മാസവും അര്‍ഹരായ 10 വനിതകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിയുക്ത ഇന്ത്യൻ അംബാസഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയും ബഹ്റൈൻ പാര്‍ലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖാമാസ്, മിനിസ്ട്രി ഓഫ് ലേബര്‍ ഗൈഡൻസ് ആൻഡ് അവയര്‍നസ് വിഭാഗം തലവൻ ഹുസൈൻ അല്‍ ഹുസൈനി എന്നിവര്‍ വിശിഷ്ടാതിഥികളും ആയിരുന്നു.
[10:56 pm, 25/09/2023] Shibu Usman: ‘വോയ്സ് ഓഫ് ആലപ്പി’ വനിതാ സംരംഭകരെ ആദരിക്കുന്നു.
റിപ്പോർട്ട് :അനസ് റഹിം ,ബഹ്റൈൻ
മനാമ :ബഹ്റൈനിൽ കഴിഞ്ഞ കാലങ്ങളിൽ സംരംഭത്തിലൂടെ മികച്ച നേട്ടം കൈവരിച്ച വനിതാ സംരംഭകരെ ‘വോയ്സ് ഓഫ് ആലപ്പി’ ആദരിക്കുന്നു. സംരംഭത്തിലൂടെ നിരവധി ആളുകൾക്ക് ജോലി കൊടുക്കാനും അത് വഴി അനേകം കുടുംബങ്ങൾക്ക് സഹായമാകുകയും ചെയ്ത വനിതാ സംരംഭകരെയാണ് ആദരിക്കുന്നത്.
ബഹ്റൈനിൽ സംരംഭകരായി മുന്നോട്ട് പോകുന്ന ഏതൊരു വനിതയ്ക്കും ‘Women of Excellence 2023’ അവാർഡിനായി അപേക്ഷിക്കാം. ഡോ: പി. വി ചെറിയാൻ, ജഗദീഷ് ശിവൻ എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് അവാർഡിനായുള്ള തിരെഞ്ഞെടുപ്പ് നടത്തുന്നത്. അവാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് നിങ്ങളുടെ കഴിഞ്ഞക്കാല പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ [email protected] എന്ന മെയിൽ ഐഡിയിലേയ്ക്ക് അ…
![]()
