ആലപ്പുഴ : തൃപ്പൂണിത്തുറയിൽ നടക്കുന്ന അഞ്ചാമത് ശ്രീ കേരളവർമ്മ കേളപ്പൻ തമ്പുരാൻ മെമ്മോറിയൽ അണ്ടർ 16 ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനായുള്ള ട്രാവൻകൂർ ക്രിക്കറ്റ് അക്കാദദമിയുടെ ടീമിന്റെ ജഴ്സി പ്രകാശനം പുനർജനി ആയുർവേദ ഹോസ്പിറ്റൽ ചീഫ് കൺസൽട്ടൻറ് ഡോ .നസിയാഅസീം കേരള ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 16 HPC താരമായ മഹിത് മനോജിന് നൽകി നിർവ്വഹിച്ചു.അക്കാദമി ഡയറക്ടർ സിനിൽ സാബാദിന്റെ അധ്യക്ഷത വഹിച്ചു.വെള്ള ബോളിലും കളർ ജഴ്സിയിലുമായി തൃപ്പൂണിത്തുറ പാലസ് ഓവലിലാണ് മത്സരങ്ങൾ നടക്കുന്നത്.തൃപ്പൂണിത്തുറ എ ടീം ,ഫാൽക്കൺ CC തിരുവനന്തപുരം,വിസ്ഡൻ ക്രിക്കറ്റ് ക്ലബ് കൊച്ചിൻ എന്നിവരുമായി ഈ മാസം 26,27,28 എന്നീ തീയതികളിൽ മാറ്റുരയ്ക്കും.20-20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുന്നത് .കേരളത്തിലെ പ്രമുഖ ടീമുകൾ മാത്രമാണ് ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത് .ആലപ്പുഴജില്ലയിലെ തന്നെ പ്രമുഖ ടീമുകളിലൊന്നായ ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ സീസൺ ഈ മത്സരങ്ങളിലൂടെയാണ് ആരംഭിക്കുന്നത്.ചടങ്ങിൽ അക്കാദമി കോച്ച് സുൾഫിക്കർ സലീം,പുനർജനി ആയുർവേദയുടെ ഡയറക്ടറന്മാരായ അസീംനാസർ,അൻഷാജ് നാസർ,അക്കാദമി ഭാരവാഹികളായ നവാസ് ഇസ്മായിൽ,മാജിദ് ഹുസൈൻ ,മനോജ് ,ബിനോയ് ,അനീഷ് ,അൻവർഷാ താജുദീൻ ,ഉണ്ണി എന്നിവർ പങ്കെടുത്തു .
![]()
