ദുബായ്: ഹരിതം കൊച്ചുബാവ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസകാലത്തും സ്വദേശകാലത്തും നിരവധി കഥകളും നോവലുകളും മലയാളിക്ക് സമ്മാനിച്ച് നമ്മുടെ കഥാസാഹിത്യത്തിന് ഒരു പുതിയ ദിശാബോധം പകര്‍ന്നുനല്‍കിയ ടി.വി. കൊച്ചബാവയുടെ സ്മരണയ്ക്കായാണ് ഹരിതം കൊച്ചുബാവ പുരസ്കാരം.
പുരസ്കാരവും പ്രശസ്തിപത്രവും 2023 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേളയിലായിരിക്കും സമര്‍പ്പിക്കുന്നത്.
ഇസ്മായില്‍ മേലടി, സാദിഖ് കാവില്‍, എം.സി. എ. നാസർ,ഷാബു കിളിത്തട്ടില്‍,ബഷീര്‍ തിക്കോടി, സലീം അയ്യനത്ത്, ഹണി ഭാസ്കരൻ, വെള്ളിയോടന്, കെ.എം. അബ്ബാസ് , മനോജ് രാധാകൃഷ്ണന് എന്നിവർക്കാണ് പുരസ്കാരങ്ങൾ.സാംസ്കാരികരംഗത്തെ സമഗ്രസംഭാവനക്ക്
ഷീലപോള്‍ രാമച്ചെയെയും തെരഞ്ഞെടുത്തതായി വാർത്താ സമ്മേളനത്തിൽ പ്രതാപൻ തായാട്ട് അറിയിച്ചു.
![]()
