ആലപ്പുഴ :ആത്മഹത്യ ചെയ്ത വണ്ടാനത്തെ നെൽകർഷകൻ കെ ആർ രാജപ്പന്റെ വീട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സന്ദർശിച്ചു.
സിവിൽ സപ്ലൈസ് ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാതായതിനെ തുടർന്നായിരുന്നു ആത്മഹത്യ ചെയ്തതത്.കടുത്ത സാമ്പത്തിക പ്രയാസത്തിലും മാനസിക വിഷമത്തിലുമായിരുന്നു രാജപ്പൻ .
കേരളത്തിലെ നെൽകർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണ് സർക്കാർ. കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില യഥാസമയം നൽകുന്നതിൽ കുറ്റകരമായ അലഭാവം സർക്കാർ തുടരുന്നത് അംഗീകരിക്കാനാവില്ല. ഒരു ഭാഗത്ത് ഭരണ ധൂർത്തും ആർഭാടവും അരങ്ങു തകർക്കുമ്പോൾ മറുഭാഗത്ത് കർഷകർ അടക്കമുള്ള സാധാരണക്കാർ ജീവിക്കാൻ ഗതിയില്ലാതെ മരണമുഖത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. നെൽകർഷകരുടെ വിഷയത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കുകയും ലഭിക്കാനുള്ള തുക ഉടൻ ലഭ്യമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ മിർസാദ് റഹ്മാൻ, ഫായിസ് നീർക്കുന്നം, ഉഷാകുമാരി, ജില്ലാ പ്രസിഡൻ്റ് നാസർ ആറാട്ടുപുഴ, ജനറൽ സെക്രട്ടറി പി.റ്റി. വസന്തകുമാർ, ട്രഷറർ എം.എച്ച്. ഉവൈസ് , ഡി.എസ്.സദറുദ്ദീൻ, സുനീറ മജീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
![]()
