അൽ ഉല: സൗദി അറേബിയയുടെ പൈതൃക നഗരണങ്ങളിൽ ഒന്നായ അൽ ഉലയിൽ നടക്കുന്ന ഈന്തപ്പഴ ഫെസ്റ്റ് അവസാനഘട്ടത്തിലേക്ക്. ഒരു മാസമായി നീണ്ടു നിന്ന ഫെസ്റ്റിവൽ ഈ മാസം അവസാനത്തോടെ കഴിയും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങളുടെ പ്രദർശനവും വിപണനവും കൊണ്ട് അൽ ഉല ഈന്തപ്പഴ ഫെസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധിയാളുകളാണ് ഫെസ്റ്റിവൽ സന്ദർശിക്കുകയും ഈന്തപ്പഴങ്ങൾ സ്വന്തമാക്കുകയും ചെയ്തത്. സൗദിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന അൽ ഉല പട്ടണത്തിലെ ഈന്തപ്പഴ ഫെസ്റ്റിവലിൽ ഇത്തവണ കൂടുതലെത്തിയത് വിദേശ സന്ദര്ശകരായിരുന്നെന്നു സംഘാടകർ പറഞ്ഞു. ലക്ഷകണക്കിന് ഈന്തപ്പഴങ്ങളാണ് ഇവിടെനിന്നും ഇത്തവണ വിറ്റഴിക്കപ്പെട്ടത്.
![]()
