ദുബായ് : ദുബായ് സ്പോർട്സ് സിറ്റിയിൽ റെസിഡൻഷ്യൽ ടവറിൽ തിങ്കളാഴ്ച പുലർച്ചെയോടെ തീപിടുത്തം ഉണ്ടായി. ആളപായമില്ല എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുലർച്ചെ നാലിന് ശേഷം ആണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ജനങ്ങളെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു.അൽ ബർഷ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ആറ് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പുലർച്ചെ 5.23ന് തീ നിയന്ത്രണവിധേയമാക്കുകയും ഒരു മണിക്കൂറിന് ശേഷം പൂർണമായും അണയ്ക്കുകയും ചെയ്തു
![]()
