റിയാദ്: ഒ ഐ സി സി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്വ കാർഡ് വിതരണം ചെയ്തു.
അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി ട്രെഷററും റിയാദിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ കൺവീനർ കൂടിയായ നവാസ് വെള്ളിമാടുകുന്ന് ഉത്ഘാടനം നിർവ്വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ജില്ലാ കമ്മിറ്റികളിൽ രണ്ടാം സ്ഥാനം പാലക്കാട് ജില്ലാ കമ്മിറ്റിക്കാണ്. പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ ബാഹസ്സൻ അധ്യക്ഷനായി. നാഷണൽ കമ്മിറ്റി ട്രെഷറർ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, രാജുനാഥ് പരശ്ശനിക്കടവ് കൂടാതെ ശുകൂർ ആലുവ, അമീർഷ പട്ടണത്ത്, ബാലു കുട്ടൻ, സലിം അർത്തിയിൽ, റഫീഖ് പട്ടാമ്പി, ഹകീം പട്ടാമ്പി, ശിഹാബ് കരിമ്പാറ എന്നിവർ സംസാരിച്ചു.
മികച്ച രീതിയിൽ മെമ്പർഷിപ് ക്യാമ്പയിനിങ് ന്റെ അണിയറ ശില്പികളായ മനേഷ് അഴിച്ചിറ, അനസ് മതേങ്കാട്ടിൽ, അനസ് കൂട്ടുപാത, ഷഹീർ കൊട്ടേക്കാട്ടിൽ, കരീം ആലത്തൂർ എന്നിവരെ ജില്ലാ കമ്മിറ്റി മൊമെന്റോ കൊടുത്ത് ആദരിച്ചു.
ജോസ് ജോർജ്, മുസ്തഫ വി എം, ഷഫീർ, കരീം ആലത്തൂർ, മുഹമ്മദാലി, അബുറഹ്മാൻ എന്നിവർ നേതൃത്വം കൊടുത്തു.
അഡ്വ. വൈശാഖ് സ്വാഗതവും ട്രെഷറർ രാജു പാപ്പുള്ളി നന്ദിയും പറഞ്ഞു
![]()
