റിയാദ്: കൊയിലാണ്ടി നാട്ടുക്കുട്ടം റിയാദ് ചാപ്റ്റർ “ഓണപ്പൂരം2023″ഉം സൗദി 93 മത് ദേശീയദിന ആഘോഷ പരിപാടിയും സെപ്റ്റമ്പർ 23 ന് മലാസിലെ പെപ്പർ ട്രീ ഹാളിൽ സംഘടിപ്പിച്ചു.
ഗഫൂർ കൊയിലാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ക്കാരിക യോഗം സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉൽഘാടനം ചെയ്തു. 21 മത് പ്രവാസി ഭാരതീയ കർമ്മശേഷ്ഠാ കേരള പുരസ്ക്കാര ജേതാവ് ഗഫൂർ കൊയിലാണ്ടിയെ രക്ഷാധികാരി സന്തോഷ് കെ പെരുമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ആശംസകൾ അറിയിച്ചു കൊണ്ട് സലിം കൊളക്കര, സുധീർ കുമ്മിൾ, നൗഷാദ് ആലുവ, നാസർ ലെയിസ്, അബുള്ള വല്ലഞ്ചിറ, സുലൈമാൻ വിഴിഞ്ഞം, റഫീക് ഹസ്സൻ, അസ്ലം പാലത്ത്, ജയൻ കൊടുങ്ങല്ലൂർ, ഇസ്മായിൽ പയ്യോളി, നിയാസ് പാനൂർ, മജീദ് പൂളക്കാടി, ഹർഷാദ് യം.ടി, അഗിനാസ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.

സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജെയ്സൽ നന്മണ്ട നന്ദിയും പറഞ്ഞു.
കലാപരിപാടികൾക്ക് ഹനീഫ ഊരള്ളൂർ നേതൃത്വം നൽകി. ഗായകരായ അൽതാഫ് കോഴിക്കോട്, സത്താർ മാവൂർ, ജെലീൽ കൊച്ചിൻ, ശബാനാ ഹർഷാദ്, അഞ്ജലി സുധീർ, അക്ഷയ് സുധീർ, ഷിഹാബ് തൃശൂർ, അസർ മമ്പാട്, സൈൻ പച്ചക്കര, ഷിജു എന്നിവർ ഗാനങ്ങൾ ആലപിച്ചു.

![]()
