ഷാർജ :ഷാർജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്തത് 28 ലക്ഷം പേരെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.30 രാജ്യങ്ങളിൽ നിന്നായി 17,700 വിമാന സർവിസുകളിലായാണ് ഇത്രയും യാത്രക്കാരെ ഷാർജ വിമാനത്താവളം സ്വീകരിച്ചത്.ഷാർജ വിമാനത്താവളം നൽകുന്ന സേവനങ്ങളിലെ യാത്രക്കാരുടെ വിശ്വാസമാണ് നേട്ടമായതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി
![]()
