കായംകുളം:പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനു കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് കായംകുളം ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ചു റെയിൽവേ മന്ത്രി വൈഷ്ണവദേവിന് കായംകുളം ബിജെപി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മുഖാന്തരം മെമ്മോറാണ്ടം നൽകി. കൊല്ലത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള പ്രധാനപ്പെട്ട ജംഗ്ഷനായ കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കുകയാണെന്നുണ്ടെങ്കിൽ തീരദേശ മേഖലയിൽ താമസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക്.അതിവേഗയാത്ര സൗകര്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.കൊല്ലത്തിന് ആലപ്പുഴയ്ക്ക് ഇടയ്ക്കുള്ള പ്രധാനപ്പെട്ട ജംഗ്ഷൻ ആയ കായംകുളത്തിന് വന്ദേ ഭാരതിന് സ്റ്റോപ്പ് ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ.പാല മുറ്റത്ത് വിജയകുമാർ,അഡ്വ വി. കൃഷ്ണകുമാർ,എസ് ദേവരാജൻ, ആർ രാജേഷ്, പി കെ സജി, സുനിതാ രാജു, ഓമന അനിൽ, മിനി രാജൻ,രാജേഷ് കമ്മത്ത്, അഡ്വ സജീവ് തവക്കൽ, കെ വെങ്കിടേഷ്. സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു
![]()
