റിയാദ് : തൊണ്ണൂറ്റി മൂന്നാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, പ്രമുഖ ബ്രാന്റ് ഉല്പന്ന നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്റ് ഗാംബിള്‍ (ഇസ്മായില്‍ അബൂദാവൂദ് ) കമ്പനിയുമായി കൈകോര്‍ത്ത് സൃഷ്ടിച്ച ’93 ‘ എന്ന കൂറ്റന്‍ ശീര്‍ഷകം നിലവിലെ ലോക റെക്കാര്‍ഡുകളുടെ ഗിന്നസ് പട്ടിക തകര്‍ത്ത് പുതിയ പദവി കരസ്ഥമാക്കി. പാംപേഴ്സ്, ടൈഡ്, ഏരിയര്‍, ഹെര്‍ബല്‍ എസ്സെന്സുകള് തുടങ്ങിയവരുടെ ഉല്പാദകരായ പി.ആന്റ് ജി കമ്പനിയുമായി ചേര്‍ന്ന് സൗദിയില്‍ ഇതിനകം 33 ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി വിജയക്കുതിപ്പ് നടത്തുന്ന ലുലു, 16,494 ഏരിയല്‍ ഡിറ്റര്‍ജന്റ് പാക്കറ്റുകളാണ് കമനീയവും നയനാനന്ദകരവുമായ രീതിയില്‍ തൊണ്ണൂറ്റിമൂന്നാം ദേശീയദീനത്തിന്റെ നിറവിനെ പ്രതീകവല്ക്കരിച്ചുകൊണ്ട് 93 എന്ന രൂപത്തില്‍ ആകര്‍ഷകമായി അടുക്കി വെച്ച് ഗിന്നസ് വിധികര്‍ത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയതും നിലവിലെ ഇത്തരത്തിലുള്ള 12,235 എന്ന മുൻ റെക്കാര്‍ഡ് ഭേദിച്ചതും. കാലിഫോർണിയയിലെ 99 സെന്റ്സ് ഒൺലി സ്റ്റോറിന്റെ 2018 ലെ റെക്കോർഡ് ആണ് ഇപ്പോൾ തിരുത്തപ്പെട്ടത്. ഏറ്റവും വലിയ പാക്കേജ് പ്രൊഡക്ടുകളുടെ ഡിസ്പ്ലേക്കാണ് ലുലുവിനും പി ആന്റ് ജി ക്കും ഈ ബഹുമതി ലഭിച്ചത്. ഇത് സംബന്ധിച്ച് റിയാദ് അല്‍അവാല്‍ പാര്‍ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സൗദി സെലിബ്രിറ്റി താരം യൂസുഫ് അല്‍ ജാറ മുഖ്യാതിഥിയായി. ഗിന്നസ് റെക്കാര്‍ഡ് വിധികര്‍ത്താക്കളുടെ സാ്ന്നിധ്യത്തിലായിരുന്നു വ്യത്യസ്തമായ ഈ ഡിസ്പ്ലേയുടെ പ്രദര്‍ശനം. സൗദിയുടെ ദേശീയ ദിനത്തിനോടും സൗദി വികസനക്കുതിപ്പിനോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് 6,000 ഏരിയല്‍ ഡിറ്റര്‍ജന്റ് പാക്കറ്റുകള്‍ അല്‍ബിര്‍ ചാരിറ്റി മുഖേന നിര്‍ധനര്‍ക്ക് വിതരണം ചെയ്തു. അവശേഷിക്കുന്ന 10,000 പാക്കറ്റുകള്‍ സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് റിയാദിലെ ലുലുവിലെത്തുന്ന ആദ്യഉപഭോക്താക്കള്ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. പ്രമുഖ ഇന്സ്റ്റോലേഷന് ആര്‍ടിസ്റ്റ് ഡാവിഞ്ചി സുരേഷാണ് ഈ ഡിസ്പ്ലേ ഇത്രയും മനോഹരമായി സജ്ജീകരിച്ചത്. കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായ നിരവധി ടൈറ്റിൽ മാതൃകകൾ സൃഷ്ടിച്ച് പേരെടുത്തിട്ടുള്ള ഡാവിഞ്ചി സുരേഷിന്റെ രചനക്ക് ലഭിക്കുന്ന ആദ്യ ലോക റെക്കോർഡ് കൂടിയാണിത്.
ഈ ഗിന്നസ് ബഹുമതി ഞങ്ങള്‍ സൗദി അറേബ്യക്ക് സാദരം സമര്‍പ്പിക്കുന്നതായി ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മു്ന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും സൗദിയുടെ പുരോഗതിയില്‍ ലുലുവിന്റെ പങ്കാളിത്തം കൂടുതല്‍ അരക്കിട്ടുറപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി ദേശീയദിനത്തോടനുബന്ധിച്ചുള്ള ഈ വര്ണപ്പകിട്ടാര്ന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് പ്രമുഖ ടി.വി കൊമേഡിയന്‍ താരം യൂസുഫ് അല്‍ജാറ വ്യക്തമാക്കി. സൗദി ജനതയുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ ഡിസ്പ്ലേയുടെ സംഘാടനത്തിന് ലുലുവിനേയും പി.ആന്റ് ജിയേയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും യൂസുഫ് അല്‍ജാറ പറഞ്ഞു.
അല്‍ബീര്‍ ചാരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഫഹദ് അല്‍ നഷ്വാനും ലുലുവിന്റേയും പി.ആന്റ. ജിയുടേയും സംരംഭത്തെ വാഴ്ത്തി. ലുലു സൗദി ഡയരകക്ടര് ഷഹീം മുഹമ്മദ്. പി.ആന്റ് ജി സൗദി ഗവ. ആന്റ് പോളിസി സീനിയര്‍ ഡയരക്ടര്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് എന്നിവരാണ് ഡിസ്പ്ലേ ഔപചാരികമായി ഉ്ദഘാടനം ചെയ്തത്.
![]()
