തിരുവനന്തപുരം: സര്‍ക്കാരിന്റേത് അധികാര വേട്ട എന്ന് മാത്യു കുഴല്നാടന് എം എൽ എ.
ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലെ പി വി എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് പച്ചക്കള്ളമെന്ന് ആദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ചുരുക്കപ്പേരായ പി വി എന്നത് പിണറായി വിജയന് തന്നെയാണ്. പി വി മറ്റൊരാളാണെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്നും മാത്യു കുഴല്നാടന് വെല്ലുവിളിച്ചു.ബാങ്ക് മുഖാന്തരമാണ് കരിമണല്‍ കമ്പനിയുമായി വീണ വിജയന് ഇടപാട് നടത്തിയത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബാങ്ക് വഴി നടത്തുന്ന എല്ലാ ഇടപാടും നിയമപര മാകണമെന്നില്ല. മകള്‍ ഒരു സേവനവും നല്‍കാതെയാണ് കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയത്. വീണ വിജയന് കരിമണല്‍ കമ്പനി ഭിക്ഷയായി നല്കിയ താണോ പണമെന്നും മാത്യു കുഴല്നാടന് ചോദിച്ചു.
![]()
