റിയാദ്:- സൗദി അറേബ്യയുടെ 93 ആം ദേശീയ ദിനം പ്രമാണിച്ച് വമ്പൻ ഓഫറുകൾ എന്ന് വ്യാജ പരസ്യം നൽകി ഉപദോക്താക്കളെ കമ്പളിപ്പിച്ച സ്ഥാപനങ്ങൾക്ക് കടുത്ത പിഴ നൽകി വാണിജ്യ മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം പരസ്യങ്ങൾ നൽകിയ സ്ഥാനങ്ങളിൽ നേരിട്ടും അല്ലാതെയും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിക്കുകയായിരുന്നു. ദേശീയ ദിനത്തിന്റെ പേരിൽ വ്യാജവാർത്ത നൽകുകയും പഴയ വിലയിൽ നിന്നും അധികം തുക കാണിച്ച് അതിന്റെ 50 മുതൽ 70 വരെ ഓഫർ എന്ന് പറഞ്ഞ് ഉപഭോക്താക്കളെ പറ്റിച്ച ചെറുതും വലുതുമായ സ്ഥാപനങ്ങൾക്കാണ് കടുത്ത പിഴ നൽകിയത്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
![]()
