റിയാദ്: തറവാട് കുടുംബകൂട്ടായ്മയ്ക്കു പുതിയ സാരഥികൾ:
സോമശേഖർ എസ് പുതിയ കാരണവർ
റിയാദിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ജീവകാരുണ്ണ്യ കുടുംബ കൂട്ടായ്മയായ തറവാട് കുടുംബകൂട്ടായ്മയുടെ 2023-2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .
കാരണവർ ബിനു ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു.
സോമശേഖർ എസ് കാരണവരായും, ഷെറിൻ തയ്യിൽ മുരളി കാര്യദർശിയായും, സുധീർ കൃഷ്ണൻ കലാകായികാദർശിയായും, ശ്രീലേഷ് പറമ്പൻ ഖജാൻജിയായും, ഷാജഹാൻ അഹമ്മദ് ഖാൻ പൊതുസമ്പർക്കദർശിയായും തെരഞ്ഞെടുക്കപ്പെട്ടു .
കഴിഞ്ഞ 27 മാസകാലം തറവാട് കൂട്ടായ്മയെ ശക്തമായ പ്രവർത്തനങ്ങളിലൂടെ നയിച്ചിരുന്ന ബിനു ശങ്കരൻ, ത്യാഗരാജൻ, ബാബു പൊറ്റക്കാട് , നന്ദു കൊട്ടാരത്ത്, മൊഹമ്മദ് റഷീദ് , തുടങ്ങിയവരെ കുടുംബാംഗങ്ങൾ എല്ലവരും അഭിനന്ദനങ്ങൾ അറിയിച്ചു. അമ്മക്കൊരു വീട് എന്ന ജീവകാരുണ്ണ്യ പദ്ധതിയിലൂടെ നിർദ്ദനയായ ആലപ്പുഴ സ്വദേശിക്കു തറവാട് നൽകിയ വീട് അടക്കം സമാനതകൾ ഇല്ലാത്ത ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ ഭരണ സമിതി നടത്തിയതെന്നും കുടുംബാംഗങ്ങൾ എല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു.
ജൂൺ-2023 മുതൽ പുതിയ ഭരണ സമതിയായിരിക്കും തറവാടിന്റെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുക എന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ശ്രമിക്കുമെന്നും പുതിയ ഭരണ സമിതി അംഗങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ചു. തറവാട്ടിലെ എല്ലാ കുംടുംബാംഗങ്ങളും പുതിയ ഭരണ സമതിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. യോഗത്തിന് ത്യാഗരാജൻ സ്വാഗതവും ബാബു പൊറ്റേക്കാട് നന്ദിയും പറഞ്ഞു.
![]()
