റിപ്പോർട്ട് :അനസ് റഹിം ,ബഹ്റൈൻ
മനാമ :ആതുര സേവന രംഗത്ത് ബഹുമുഖ കർമ്മ പദ്ധതികളിലൂടെ സമൂഹത്തിലെ നിലാരംഭരായ വേദന അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി തണൽ സൗത്ത് സോൺ ചാപ്പ്റ്റർ കൺവൻഷൻ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ നടന്നു.
തണൽ സൗത്ത് പ്രസിഡൻ്റ് ഷിബു പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ബഹറൈൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഷീദ് മാഹി ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ തെക്കൻ കേരളത്തിലെ പൊതുപ്രവർത്തകരും, സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
കൊല്ലം തണൽ പാലയേറ്റീവ് ഹോം കെയർ പദ്ധതി,നിർധനരോഗികൾക്ക് സൗജന്യ സേവനം, മറ്റ് വിവിധങ്ങളാകുന്ന ഇന്ത്യയിലും കേരളത്തിലുമുള്ള തണലിന്റെ യൂണിറ്റുകളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും നടന്നു. ചീഫ് കോഡിനേറ്റർ സിബിൻ സലീം പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
തണൽ സൗത്ത് സോൺ ചാപ്റ്റർ രക്ഷാധികാരികളായ നിസാർ കൊല്ലം, സൈദ് റമളാൻ നദ് വി, സൗത്ത് സോൺ ചാപ്റ്റർ ട്രസ്റ്റി സുഭാഷ് തോമസ് അങ്ങാടിക്കൽ, സെട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ, അനസ് റഹിം കായംകുളം ,ഷാജി മുതല, സുരേഷ് പുത്തൻവിളയിൽ എന്നിവർ കൺവൻഷന് നേതൃത്വം നൽകി.സെക്രട്ടറി മണികുട്ടൻ കോട്ടയം സ്വാഗതവും ജോ: സെക്രട്ടറി നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.
തെക്കൻ കേരളത്തിലെ തണലിന്റെ പ്രവർത്തനത്തിന് ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് മണിക്കുട്ടൻ കോട്ടയം( +97338899576 ) ,ഷിബു പത്തനംതിട്ട ( +97334338436 ),സിബിൻ സലിം ( +97333401786 ),സുഭാഷ് തോമസ് ( +97333780699 ) എന്നി നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
