റാസൽഖൈമ :‘ഫോണില്ലാതെ വാഹനമോടിക്കുക’ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ച് റാസൽഖൈമ പോലീസ്.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ആവർത്തിച്ച് നൽകുന്നു .ഡ്രൈവിഗിംനിടെ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 32 പ്രകാരം മുകളിൽ പറഞ്ഞ പിഴ ചുമത്തുമെന്ന്, റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ ബഹാർ പറഞ്ഞു.
![]()
