ന്യൂഡൽഹി :ഇന്ത്യ- കാനഡ നയതന്ത്ര തർക്കം രൂക്ഷമാക്കുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയം കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രത നിർദേശം നൽകി.കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധപ്രവർത്തനങ്ങൾ കണക്കിലെടുത്ത് അവിടെയ്ക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരും അവിടെയുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കനേഡിയൻ സർക്കാർ ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാർക്ക് സമാനമായ ഒരു ഉപദേശം നൽകിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയും അവിടെയുള്ള പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.
![]()
