ദമാം: കലാലയം സാംസ്കാരികവേദിയുടെ 13ാമത് എഡിഷൻ സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ ഐ.സി.എഫ് ഇൻറർനാഷനൽ സെക്രട്ടറി സലീം പാലച്ചിറ പ്രകാശനം ചെയ്തു.നാഷനൽ കലാലയം കൺവീനർ മുഹമ്മദ് സ്വാദിഖ് സഖാഫി ജഫനി അദ്യക്ഷത വഹിച്ചു.വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.പ്രവാസി രിസാല എഡിറ്റർ ലുഖ്മാൻ വിളത്തൂർ സന്ദേശപ്രഭാക്ഷണം നടത്തി.ആർ.എസ്.സി ദമ്മാം സോൺ ചെയർമാൻ സ്വഫ്വാൻ തങ്ങൾ പ്രാർഥന നിർവ്വഹിച്ചു.അൻവർ ഒളവട്ടൂർ സ്വാഗതവും റഊഫ് പാലേരി നന്ദിയും പറഞ്ഞു.30 വയസ്സുവരെയുള്ള മലയാളിയായ ആർക്കും http://register.rscsaudieast.com എന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാമെന്നു ഭാരവാഹികൾ അറിയിച്ചു
![]()
