റിയാദ്: ഐ സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി ഭാരവാഹികൾ ക്കായി നടത്തിയ ഏകദിന ക്യാമ്പ് സമാപിച്ചു ക്യാമ്പിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി മുഖ്യ അതിഥിയായി പങ്കെടുത്തു.വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും ഉത്തേരേന്ത്യയെ മാറ്റിയെടുക്കാൻ സുന്നി സ്റ്റുഡന്റസ് ഫെഡറെഷൻ നടത്തിവരുന്ന ശ്രമങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ന്റെ വിവിധ ഇന്റർ നാഷണൽ കമ്മറ്റികൾ നൽകി വരുന്ന പിന്തുണ തുല്യത ഇല്ലാത്തതതാണെന്ന് അദ്ദേഹം അഭിപ്രയപെട്ടു.
എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലൂടെ സംഘടിപ്പിച്ച സംവിധാന്‍ യാത്രയുടെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ല്യാർ കേരളത്തിൽ ഉണ്ടാക്കിയെടുത്ത സാമൂഹിക മാറ്റങ്ങൾ തിരിച്ചറിഞ്ഞ ഉത്തരേന്ത്യൻ സമൂഹം വലിയ പ്രതീക്ഷകളോടെയാണ് മലയാളികളുടെ സേവന പ്രവർത്തങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു..
ഒരു പകൽ മുഴുവൻ നീണ്ടു നിന്ന മുറാഫിഖ ക്യാമ്പിൽ ഐ സി എഫ് റിയാദിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. വരാനിരിക്കുന്ന കാലയ ളവിലേക്കുള്ള വിത്യസ്തമായ പദ്ധതികൾ വിവിധ സമിതികൾ രൂപ കൽപ്പന ചെയ്തു.
ഐ സി എഫ് സെൻട്രൽ സെക്രട്ടറി മജീദ് താനാളൂർ ലീഡ് ചെയ്ത മുറാഫിഖ ക്യാമ്പിൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.ഷമീർ രണ്ടത്താ ണി, അബ്ദുൽ റഹ്മാൻ സഖാഫി ബദിയ, ബഷീർ മിസ്ബാഹി,ലത്തീഫ് മിസ്ബാഹി,അസീസ് മാസ്റ്റർ പാലൂർ, ഇബ്രാഹിം കരീം,റസാഖ് വയൽക്കര, ഇസ്മായിൽ സഅദി, ജബ്ബാർ കുനിയിൽ, അഹമ്മദ് റഊഫ്, കാദർ പള്ളിപറമ്പ, ലത്തീഫ് മാനിപുരം, ഹസൈനാർ ഹാറൂനി എന്നിവർ പങ്കെടുത്തു
![]()
