തിരുവനന്തപുരം : ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ മാത്യു കുഴൽനാടൻ എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നതാണ് കേസ്.ക്രമക്കേടിനെപ്പറ്റി അന്വേഷിക്കുന്നതിനുള്ള പ്രാഥമിക അനുമതിയാണ് വിജിലൻസിന് സർക്കാർ നൽകിയത്.വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയത്.
![]()
