ജിദ്ദ :പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന രണ്ടു പതിറ്റാണ്ടായി ഹജ്ജ് സേവന രംഗത്ത് നിറ സാന്നിധ്യമായ പൊന്മള ഹുസൈന് ഹാജിക്ക് തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ കമ്മിറ്റി യാത്രയയപ്പ് നൽകി.അഖില സൗദി സെക്രട്ടറി എന്‍.കെ.റഹീം ഉപഹാരം നല്കി. നോര്‍ത്ത് സോണ്‍ പ്രസിഡന്റ് സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു.അമാന്‍ അലി സനോജ് ഖിറാഅത്ത് നടത്തി.
മുഹമ്മദലി പട്ടാമ്പി, അഷ്റഫ് എം.പി, അബ്ദുസലാം പാലത്തിങ്ങല്‍, ഷമീര്‍ പാലക്കോടന്‍, അബ്ദുല്‍ ലത്തീഫ് കരിങ്ങനാട് എന്നിവർ ആശംസ നേര്‍ന്നു. ജനസേവന വിഭാഗം കോര്‍ഡിനേറ്റര്‍ മുനീര്‍ ഇബ്രാഹിം സ്വാഗതം പറഞ്ഞു.ഹുസൈന് ഹാജി മറുപടി പ്രസംഗം നിര്‍വഹിച്ചു.നൗഷാദ് ഇ.കെ, സിറാജ് ഇ.പി തുടങ്ങിയവര്‍ നേതൃത്വം നല്കി.
![]()
