ആലപ്പുഴ :കായംകുളം എലിവേറ്റഡ് ഹൈവേ നിർമ്മാണ ഉറപ്പ് ലംഘിച്ചു അടിപ്പാത നിർമ്മിക്കുന്ന നാഷണൽ ഹൈവെ അധികൃതരുടെ സമീപനത്തിൽ പ്രതിഷേധിച്ചു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് ജി ഡി എം ജംഗ്ഷനിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു.
കായംകുളത്ത് എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും പൊതു രാഷ്ട്രിയ നേതൃത്വത്തിന്റെയും ഇടപെടലിനെ തുടർന്ന് അനുകൂലമായ സാഹചര്യം നിലനിൽക്കെയാണ് ദേശിയപാതാ അതോറിറ്റി നൽകിയ ഉറപ്പ് ലംഘിച്ച് കൊണ്ട് അടിപ്പാത നിർമ്മാണം ആരംഭിച്ചതെന്ന് ജനകീയ സമതി ആരോപിക്കുന്നു..
![]()
