തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ യാത്രക്കായി വാടകക്ക് എടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തു എത്തി .സുരക്ഷാ പരിശോധനക്കയാണ് എസ് എ പി ക്യാമ്പിൽ എത്തിച്ചത്. കമ്പനിയിൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചരുന്നു.മൂന്നു വർഷത്തേക്കാണ് ചിപ്സൺ കമ്പനിയുമായി സർക്കാർ വാടക കരാർ ഒപ്പിട്ടിരിക്കുന്നത്.പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിനു 80 ലക്ഷം രൂപയാണ് വാടക
![]()
