റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ :വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു സെപ്റ്റംബർ 24 വരെ അപേക്ഷ നൽകാം. ഇംഗ്ലിഷിലും മലയാളത്തിലും കോഴ്സ് ലഭിക്കും.
പ്രവാസികൾക്കും വിവരാവകാശ നിയമപ്രകാരം ലഭിക്കേണ്ട കാര്യങ്ങൾ ലഭിക്കാനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനുള്ള കോടതി വിധിയെ തുടർന്ന് കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രസ്തുത സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ പ്രവാസികൾക്കും ഈ കോഴ്സ് പ്രയോജനം ചെയ്യും.
വിവരങ്ങൾക്ക്: http://rti.img.kerala.gov.in/rti/announcement_list.php
![]()
