റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ദിശയുടെ വിവിധ യൂണിറ്റ് കൗൺസിലുകളുടെ നേതൃത്വത്തിൽ ഓണാഘോഷവും വിപുലമായ ഓണാഘോഷവും നടന്നു. റിയാദ് റീജിണൽ കമ്മിറ്റിയുടെ കീഴിലുള്ള അൽഖർജിൽ നടന്ന ഓണാഘോഷം റിയാദിലെ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് ഉദ്ഘാടനം ചെയ്തു. വൈത്തിമുരുകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ.കെ.എം ഓണസന്ദേശം നൽകി. പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ഡോ.അൻവർ ഖുർഷീദ്, ശിഹാബ് കൊട്ടുകാട്, ഡോ.അബ്ദുൽ നാസർ, മനു.സി.മധു, പി.വിനോദ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് റിയാദ് പ്രശസ്ത നൃത്താധ്യാപിക റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ചിലങ്ക നൃത്തവിദ്യാലയത്തിലെ കലാകാരന്മാരുടെ കലാവിരുന്നും, സ്വരലയ ഒരുക്കിയ സംഗീത വിരുന്നും അരങ്ങേറി. ധാരാളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ വിഭവസമൃദ്ധമായ സദ്യയും കായിക മത്സരങ്ങളും അരങ്ങേറി.
നോർത്ത് റിയാദ് യൂണിറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ
നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ റസൂൽ സലാം, നെബു വർഗീസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പുലികളിയും തിരുവാതിരകളിയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. സൗത്ത് റിയാദ് യൂണിറ്റ് കൗൺസിലിന്റെയും നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങൾ ആണ് നടന്നത്. കൂടാതെ സൗദിയിലെ വിവിധ യൂണിറ്റ് കൗണ്‍സിലുകളുടെ നേതൃത്വത്തിലും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു.
![]()
