ദോഹ : ഇന്ത്യന്‍ എംബസി ഐ സി ബി എഫു മായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സെപ്തംബര്‍ 22 ന് മിസഈദില്‍ നടക്കും. മിസഈദിലുള്ള അംവാജ് എംജിവി 2 ക്യാമ്പലാണ് കോണ്‍സുലാര്‍ ക്യാമ്പ് നടക്കുക.പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന് മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.
മിസഈദിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് മിസഈദില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്.
![]()
