മസ്ക്കറ്റ് : പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി.പാലക്കാട് കൂറ്റനാട് കുമരമ്പത്തൂര് സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീമാണ് (62) സലാലയില്‍ നിര്യാതനായത്.പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി സലാലയില്‍ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: റഹീമ. മക്കൾ: റംസീന, ഹസനത്ത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് സാന്ത്വനം ഭാരവാഹികള്‍ അറിയിച്ചു.
![]()
