കൊല്ലം :62ാമത് കേരള സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് 2024 ജനുവരി 4 വ്യാഴാഴ്ച തിരിതെളിയും.വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സംഘാടകസമിതി ചെയര്‍മാനായും
കൊല്ലം എം.എല്‍.എയും ചലച്ചിത്ര നടനും സംഗീതനാടക അക്കാഡമി മുന്‍ ചെയര്‍മാനുമായ എം.മുകേഷ് സ്വാഗതസംഘം കണ്‍വീനറായും സംസ്ഥാനകലോല്സവത്തിന് നേതൃത്വം നല്‍കും.ജനുവരി 4 വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.ആശ്രാമം മൈതാനം പ്രധാനവേദിയാകും.
സംസ്ഥാന കലോല്‍സവത്തിന് കൊല്ലം ആഥിഥേയത്വം വഹിക്കുന്നതിനാല്‍ ജില്ലയില്‍ ഉപജില്ല, ജില്ലാ കലോല്‍സവങ്ങള്‍ ഒക്ടോബര്‍, നവംബര്‍ മാസം നടക്കും
![]()
