റിയാദ്: സൗദി അറേബിയയുടെ തലസ്ഥാന നഗരമായ റിയാദിലെ പാർക്കുകൾ നവീകരിക്കും. റിയാദിലെ ഹൈവേകളോട് ചേർന്നിട്ടല്ലാത്ത മുഴുവൻ പാർക്കുകളുടെയും മതിൽ കെട്ടുകൾ ഇതിന്റെ ഭാഗമായി പൊളിച്ചുമാറ്റും. റിയാദിലെ മുഴുവൻ പാർക്കുകളും അത്യാധുനിക രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി. റോയൽ കമ്മീഷന്റെ ചുമതലയിലാണ് നടപടികൾ പുരോഗമിക്കുന്നത്. ആദ്യ ഘട്ടമായി റിയാദിലെ പ്രധാനപ്പെട്ട 50 പാർക്കുകൾ ഇതുപ്രകാരം നവീകരിക്കും. മനോഹരമായ ഇരിപ്പിടങ്ങളും നടപ്പാതകളും വിവിധ വർണ്ണങ്ങളിലുള്ള ലൈറ്റുകളും കൊണ്ട് പാർക്കുകൾ മനോഹരമാക്കും.
![]()
