റിയാദ്: സൗദി അറേബ്യ സെപ്റ്റംബറിൽ ശരത്കാലത്തിലേക്ക് പ്രവേശിക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 23 നോടെ സൗദിയിലെ പല പ്രവിശ്യകളും തണുപ്പ് കാലാവസ്ഥയിലേക്ക് മാറുമെന്നാണ്. ഇതോടെ മാസങ്ങളായി സൗദിയിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ശക്തമായ ചൂടിന് വിരാമമാകും. രണ്ടു മാസക്കാലം മിതമായ കാലാവസ്ഥയിലും തുടർന്ന് ശക്തമായ തണുപ്പിലേക്കും രാജ്യം കടക്കുമെന്ന് കേന്ദ്രം അറിയിപ്പിൽ പറഞ്ഞു. ശരത്കാലം തുടങ്ങുന്നതോടെ സൗദിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സഞ്ചാരികളാൽ നിറഞ്ഞു കവിയും.
![]()
