റിയാദ്: സൗദി അറേബിയയിലെ സ്കൂളുകളിൽ പരിശോധനക്ക് തുടക്കം കുറിച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. സൗദിയിൽ വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്ന സ്വദേശി വിദേശി സ്കൂളുകളിൽ മന്ത്രാലയം പരിശോധന നടത്തും. സ്കൂളുകളുടെ നിലവാരം പരിശോധിക്കുകയാകും ആദ്യ ഘട്ടം. സ്കൂൾ കെട്ടിടത്തിന്റെ നിലവാരം ക്ളാസ് റൂമുകളുടെ സൗകര്യം ശുചിമുറികളുടെ കാര്യക്ഷമത തുടങ്ങിയവ മന്ത്രാലയം രേഖപ്പെടുത്തും. കൂടാതെ രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കും. സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിൻറെ ഭാഗമായാണ് ഈ പരിശോധന. എഡ്യൂക്കേഷൻ ആൻറ് ട്രെയിനിങ് ഇവല്യൂഷൻ കമ്മിറ്റിക്കാണ് പരിശോധനയുടെ ചുമതല.
![]()
