കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “ഓണോത്സവം – 2023” സംഘടിപ്പിച്ചു.
സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സരിത രാജൻ അധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്, വൈസ് പ്രസിഡൻറ് മിനികൃഷ്ണ എന്നിവർ സംസാരിച്ചു. പ്രിയ രാജിന് പി.ജി.ബിനു സ്നേഹോപഹാരം നൽകി.
തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദി പ്രസിഡൻറ് പ്രിയ രാജ് മുഖ്യാതിഥിയായിരുന്നു.യൂനിറ്റ് തലത്തിലുള്ള അത്തപ്പൂക്കള മത്സരത്തിൽ സിറ്റി യൂനിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫഹാഹീൽ യൂനിറ്റ് (രണ്ടാം സ്ഥാനം),അബ്ബാസിയ യൂനിറ്റ് (മൂന്നാം സ്ഥാനം),സാൽമിയ യൂനിറ്റ് (നാലാം സ്ഥാനം) എന്നിവർ കരസ്ഥമാക്കി. വനിതാവേദി ജനറൽ സെക്രട്ടറി എസ്.സുമലത സ്വാഗതവും വനിതാവേദി ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.
![]()
