റിയയുടെ സഹായ ഹസ്തം ലേബര്‍ ക്യാമ്പിൽ.
റിയാദ്: ജീവ കാരുണ്യ സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ലേബർ ക്യാമ്പിൽ സഹായമെത്തിച്ചു. ലേബര്‍ ക്യാമ്പിൽ സാമ്പത്തികമായി ബുദ്ദിമുട്ട് അനുഭവിക്കുന്ന 180 ഓളം തൊഴിലാളികൾക്കാണ് റിയ കഴിഞ്ഞ ദിവസം സഹായം എത്തിച്ചു കൊടുത്തത് . റിയാദിലെ സ്വകാര്യ കമ്പനിയില്‍ 8 മാസമായി ശമ്പളം ലഭിക്കാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റിഅന്പത്തോളം തൊഴിലാളികൾക്ക് റിയ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ജീവകാരുണ്യ വിഭാഗം കൺവീനർ അരുൺ കുമരൻന്റെ നേതൃത്വത്തില്‍ സെക്രട്ടറി ഉമ്മർകുട്ടി, വൈസ് പ്രസിഡന്റ് മാധവൻ, മുദ്ദസിർ, ക്ലീറ്റസ്, വിവേക്, അരുൾനടരാജൻ ,ഇസ്ഹാക്കി, ഹബീബ് റഹ്മാന് എന്നിവർ രംഗത്തുണ്ടായിരുന്നു.
![]()
