ന്യൂഡല്‍ഹി : സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ധാരണ അനുസരിച്ച് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ തീരുമാനിച്ചതിനുസരിച്ച് ആളുകള്‍ മന്ത്രിസഭയില്‍ എത്തും.കെ മുരളീധരന്റെ പരിഹാസങ്ങള്‍ അദ്ദേഹം സ്വയം തന്നെ വിലയിരുത്തിയാല്‍ മതിയെന്ന് പുനഃസംഘടനയെ കുറിച്ച് കെ മുരളീധരന്റെ അഭിപ്രായത്തിനും അദ്ദേഹം മറുപടി നല്കി.സോളാര്‍ കേസില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തതാണ്.നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് അനുകൂലവും പ്രതികൂലവും ആയിട്ടില്ല.സോളാര്‍ കേസിന്റെ തുടക്കത്തിലും ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
![]()
