കോഴിക്കോട് : നിപ വൈറസ് ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടാനായി കേന്ദ്രസംഘം കോഴിക്കോട് വിവിധയിടങ്ങളിൽ വലവിരിച്ചു.ഈ വവ്വാലുകളിൽ നിപ വൈറസ് ഉണ്ടോയെന്ന പരിശോധനയാണ് പ്രധാനമായും നടക്കുക.കേന്ദ്ര സംഘത്തിനൊപ്പമെത്തിയ പ്രത്യേക വിഭാഗമാണ് മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ചയാളുടെ വീടിന് പരിസരത്ത് വലവിരിച്ചു കാത്തിരുന്നത്. വൈകീട്ടോടെ പ്രതീക്ഷിച്ചത് പോലെ വലയിൽ വവ്വാലുകൾ കുടുങ്ങി.
ജാനകിക്കാട്ടിലും വല വിരിച്ചു കാത്തിരിക്കുകയാണ് സംഘം.
![]()
