റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളിൽ നിന്നുള്ള പെർഫ്യൂഷനിസ്റ്റ്കളുടെ കൂട്ടായിമയായ സൗദി പെർഫ്യൂഷൻ അസോസ്സിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ എക്സിറ്റ് എട്ടിലെ അൽബൈത്ത് ഇസ്തിരിയിൽ ആയിരുന്നു പരിപാടി നടന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി തുടങ്ങിയ ആഘോഷ പരിപാടിയിൽ വിവിധ കലാപരിപാടികൾ കായിക വിനോദങ്ങൾ, സാംസ്കാരിക സദസ് എന്നിവ അരങ്ങേറി. ചടങ്ങിൽ കെബിൻ ചാക്കോ അധ്യക്ഷനായിരുന്നു. തോമസ്, ഗോകുൽ, അനുരന്ജ, ലിസ്ൻസി മാത്യു, സലിം കൊല്ലേത്ത്, ജോബിൻ ജോർജ്ജ്, സുജിത്ത് വി.എം, അഹന, സൂഫിയാൻ, അജയ്, റോബിൻ, സുമി, ജിയോ, ജയ്സ്, ശിൽപ്പ, ഹാഷിം, ബിനി, ദിൽഷാദ് എന്നിവർ സംസാരിച്ചു. പ്രധീഷ് വർഗ്ഗീസ് സ്വാഗതവും ഷഹിൻഷ നന്ദിയും പറഞ്ഞു.
![]()
