റിയാദ്: സൗദി അറേബിയയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സൗദിയിലെ പല പ്രവിശ്യകളിലും ചൂടിന് ശമനം വന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ്ൽ താഴെയാണ് ചൂട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും നല്ലൊരു കാലാവസ്ഥയിലേക്ക് സൗദി അറേബ്യ കടക്കുമെന്നും കേന്ദ്രം. മാസങ്ങളായി സൗദിയിൽ ശക്തമായ ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതുകാരണം ഉച്ച സമയത്തെ പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ തൊഴിൽ മന്ത്രാലയം വിലക്കിയിരുന്നു. ചൂട് കുറഞ്ഞതോടെ വിലക്കും മന്ത്രാലയം അവസാനിപ്പിച്ചിട്ടുണ്ട്.
![]()
