തിരുവനന്തപുരം :നാട്ടിലേക്ക് തിരിച്ചെത്തുന്ന ഗൾഫ് പ്രവാസികളുടെ പുനരധിവാസം സർക്കർ ഗൗരവമായി പരിഗണിക്കണമെന്നും അവരെ പ്രത്വക തൊഴിൽ സമൂഹമായി പരിഗണിച്ചു അവർക്കാവശ്യമായ പദ്ധതികൾ നടപ്പിലാക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ആവശ്യപ്പെട്ടു.പ്രവാസി ലീഗ് നേതൃ യോഗം തിരുവനന്തപുരം നന്ദാവനം മുസ്ലിം ലീഗ് ഓഫിസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിടന്റ്റ് ഹനീഫ മുന്നിയൂർ അദ്യക്ഷത വഹിച്ചു.
![]()
