ദുബായ് : ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് സ്പോർട്സ് കൗൺസിലും(ഡിഎസ്സി) സംയുക്തമായി സംഘടിപ്പിക്കുന്ന മൗണ്ടൻ ബൈക്ക് റേസിൻ്റെ രണ്ടാം പതിപ്പ് ഒക്ടോബർ 15-ന് ദുബായിലെ അൽ-ഖവാനീജിലെ മുഷ്രിഫ് പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്കിൽ നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സമയം ഒക്ടോബർ 8 വരെയാണ്.
മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേത മത്സരങ്ങലാണ് സംഘടിപ്പിച്ചിരിക്കുന്നത്.18 കി.മീ ദൂരത്തിനുള്ള കമ്മ്യൂണിറ്റി വിഭാഗം / അമച്വർ വിഭാഗം – 37 കി.മീ / പ്രൊഫഷണലുകളുടെ വിഭാഗം – 56 കി.മീ.എന്നിവയാണ് മത്സര ഇനങ്ങൾ.
![]()
