ജിദ്ദ : സെപ്റ്റംബർ 29 മുതൽ ജിദ്ദ വസീരിയയിലെ അൽ തവൂം സ്റ്റേഡിയത്തിൽ നടക്കുന്ന സിഫ് ഫുട്ബാൾ ടൂർണമെന്റിൽ എ ഡിവിഷനിൽ കളിക്കുന്ന റിയൽ കേരള എഫ്.സിയുടെ പ്രിന്റക്സ് സ്പോൺസർ ചെയ്ത ജഴ്സി പ്രകാശനം മാനേജർ റഹീം പത്തുതറ നിർവഹിച്ചു.പ്രിന്റക്സ് സാരഥികളായ അസൈൻ ഇല്ലിക്കൽ,റിയൽ കേരള ഭാരവാഹികളായ യാസർ അറഫാത്ത്,ഫിറോസ് ചെറുകോട്, ബാബു യഅകൂബ്,ഉനൈസ് ചെറുകോട്, സൈഫുദ്ദീൻ വാഴയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
![]()
