ദമാം: കെ പി സി സി നിർദ്ദേശപ്രകാരം ദമ്മാം റീജിണൽ കമ്മറ്റിക്ക് കീഴിലുള്ള സൈഹാത്ത് ഏരിയ കമ്മറ്റി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പൊതുയോഗം ഒ ഐ സി സി സൗദി നാഷണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.റീജിണൽ കമ്മറ്റി നിയോഗിച്ച റിട്ടേണിങ് ഓഫീസർ റഫീക്ക് കൂട്ടിലങ്ങാടി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.റീജിണൽ കമ്മറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലിം പങ്കെടുത്തു.
സൈഹാത്ത് ഏരിയ കമ്മറ്റി വൈസ് പ്രസിഡണ്ട് ഗംഗൻ വള്ളിയോട്ട് പാനൽ അവതരിപ്പിച്ചു. പാനൽ യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു.യോഗത്തിൽ ഏരിയകമ്മറ്റി ജനറൽ സെക്രട്ടറി സി.ടി.ശശി ആലൂർ സ്വാഗതവും അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി
രമേശൻ പാലക്കൽ(പ്രെസിഡെന്റ്റ്),നൗഷാദ് കെ,റഹിം പടിഞ്ഞാറങ്ങാടി(വൈസ് പ്രസിഡന്റ്),
ഡിജോ ജോസഫ്,അബ്ദുൾ അസീസ്,മുനീർ മുഹമ്മദ്(ജനറൽ സെക്രട്ടറിമാർ),ബിനോയ്,ബഷീർ,
ഫ്രാൻസിസ് ദേവസ്യ, രാജേഷ് കെ വി ,അഷ്കർ,ഷിഹാബുദ്ദീൻ(സെക്രട്ടറിമാർ),എബി അടൂർ(ട്രഷറർ),ഷെരീഫ് എടത്തിരുത്തി(ജോയ്ന്റ് ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
