ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ആറ് പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അണക്കെട്ടിലെ അതീവ സുരക്ഷാ മേഖലയില്‍ ഒറ്റപ്പാലത്തുകാരനായ ഒരാളെത്തി താഴുകളിട്ടു പൂട്ടിയ സംഭവത്തിലാണ് സസ്പെൻഷൻ നടപടി. ഇയാള്‍ ഡാമില്‍ എത്തിയ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.റിപ്പോര്‍ട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു.
![]()
